കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങള്‍ ടിവി പരിപാടിയില്‍ പങ്കെടുക്കരുത്

  • By Super
Google Oneindia Malayalam News

കൊച്ചി: സിനിമയില്‍ സജീവമായ താരങ്ങള്‍ സ്വമേധയാ ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും മറ്റു ടി വി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി യോഗം അഭ്യര്‍ഥിച്ചു.

പ്രതിഫലം 25 ശതമാനം കുറക്കാനുള്ള ഫിലിം ചേംബറിന്റെ നിര്‍ദേശം നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായെന്ന് അമ്മ ഭാരവാഹികള്‍ ജൂണ്‍ 30 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ അമ്മയ്ക്ക് അധികാരമില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതുകൊണ്ട് സ്വമേധയാ വിട്ടുനില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നത്.

പ്രധാനപ്പെട്ട അവാര്‍ഡ് ദാന ചടങ്ങുകളിലൊഴികെയുള്ള താരനിശകളില്‍ സിനിമാ താരങ്ങള്‍ പങ്കെടുക്കില്ല. താരനിശ പിന്നീട് ടെലിവിഷന്‍ ചാനലുകള്‍ എപ്പിസോഡുകളായി സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്. പ്രധാന ആഘോഷ, ഉത്സവ വേളകളില്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ താരങ്ങള്‍ പങ്കെടുക്കില്ല.

ഫിലിം ചേബറുമായി ധാരണയായ കാര്യങ്ങളാണ് അമ്മ ജനറല്‍ ബോഡി യോഗം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

അവശരായ 18 നടീനടന്മാര്‍ക്ക് നല്‍കുന്ന സഹായം 2000 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനമായി. നേരത്തെ ഇത് ആയിരം രൂപയായിരുന്നു. ഇവരില്‍ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, ഫിലോമിന, പറവൂര്‍ ഭരതന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

സത്യന്‍, പ്രേം നസീര്‍ എന്നിവരുടെ സ്മരണയ്ക്കായി സ്റാമ്പ് പുറത്തിറക്കാന്‍ തപാല്‍ വകുപ്പിനോട് ആവശ്യപ്പെടും.

മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ജഗദീഷ്, സിദ്ദിക്ക്, മുകേഷ്, മണിയന്‍പിള്ള രാജു, ക്യാപ്റ്റന്‍ രാജു, ടി. പി. മാധവന്‍, ഇടവേള ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X