തലസ്ഥാനത്ത് മനാരോഗ്യ ക്ലബുകള്‍ വരുന്നു
തിരുവനന്തപുരം : തലസ്ഥാനത്ത് മാനസികാരോഗ്യ ക്ലബുകള്‍ക്ക് രൂപം നല്‍കാന്‍ സന്നദ്ധ സംഘടന തയ്യാറാകുന്നു.
ഫോറം ഫോര്‍ ക്രിയേറ്റീവ് ആന്റ് യുണീക്ക് സര്‍വീസസ് (ഫോക്കസ്) എന്ന സംഘടനയാണ് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ക്ലബുകള്‍ രൂപീകരിക്കുന്നത്.
വിവാഹ മോചനം നേടിയ വനിതകള്‍, കാന്‍സര്‍ രോഗികള്‍, മനോരോഗികള്‍, മാനസിക ചികിത്സ ആവശ്യമുളളവര്‍ എന്നിവരെ സഹായിക്കുക എന്നതാണ് ക്ലബിന്റെ ലക്ഷ്യം.
അണുകുടുംബങ്ങളെ ലക്ഷ്യമായി കുടുംബ ക്ലബുകള്‍ രൂപീകരിക്കാനും ഫോക്കസിന് പദ്ധതിയുണ്ട്. ഫലപ്രദമായ രക്ഷാകര്‍ത്തൃത്വം, പഠന താല്‍പര്യങ്ങള്‍ വളര്‍ത്തുക, ഓര്‍മ്മ ശക്തി, ഏകാഗ്രത, ദൃഢമായ കുടുംബബന്ധങ്ങള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് കുടുംബ ക്ലബുകള്‍.
ക്ലബുകളില്‍ ചേരാല്‍ താല്‍പര്യമുളളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടണം. 0471-555547, 344051, 451920.












Click it and Unblock the Notifications