സ്വാമി ശാശ്വതീകാനന്ദ മുങ്ങി മരിച്ചു
കൊച്ചി: ശിവഗിരി മഠത്തിലെ സന്യാസിയായ സ്വാമി ശാശ്വതീകാനന്ദ പെരിയാറില്‍ മുങ്ങി മരിച്ചു. ജൂലൈ ഒന്ന് തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന പൊലീസ് പറഞ്ഞു.
കുളിയ്ക്കാനായി പെരിയാറില്‍ പോയ ശാശ്വതീകാനന്ദ കാല്‍ തെന്നി പുഴയില്‍ വീണതാണെന്നാണ് പൊലീസ് പറയുന്നത്.
ശിവഗിരി മഠത്തിന്റെ കീഴിലുളള ആലുവ അദ്വൈതാശ്രമത്തില്‍ താമസിയ്ക്കുകയായിരുന്നു സ്വാമി. മൃതദേഹം പൊലീസ് കണ്ടെടുത്തു.
പൂര്‍വാശ്രമത്തില്‍ ശശി എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. വര്‍ക്കല എസ്.എന്‍. കോളജിലാണ് ബിരുദ പഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ നിന്ന് വേദപഠനം നടത്തി. പിന്നീട് സന്യാസം സ്വീകരിച്ചു.
ദീര്‍ഘകാലം ശിവഗിരി മഠത്തിന്റെ പ്രസിഡന്റായിരുന്നു. 1994ല്‍ മഠഭരണം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഹൈക്കോടതി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഈ കോടതി വിധിയെ തുടര്‍ന്ന് 1995 ലാണ് ആ സ്ഥാനത്ത് നിന്ന് മാറ്റിയത്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ സഹായത്തോടെയാണ് ഈ അധികാര കൈമാറ്റം നടന്നത്. തുടര്‍ന്ന് പ്രകാശാനന്ദ ശിവഗിരി മധത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് വന്നു. പോലീസ് സഹായത്തോടെ നടന്ന അധികാര കൈമാറ്റം രാഷ്ട്രീയ രംഗത്ത് കോളിളക്കം ഉണ്ടാക്കിയിരുന്നു.
ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മൃതദേഹം ആലുവ അദ്വൈതാശ്രമത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications