ശ്രീദേവി ചങ്ങമ്പുഴ അന്തരിച്ചു
കൊച്ചി: കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഭാര്യ ശ്രീദേവി ചങ്ങമ്പുഴ (79) അന്തരിച്ചു. രണ്ടാഴ്ചയിലേറെയായി എറണാകുളം പി വി എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീദേവി ചങ്ങമ്പുഴ.
ശ്രീകുമാര്‍, പരേതയായ അജിത, ലളിത എന്നിവരാണ് മക്കള്‍. ശ്രീലത, പരേതനായ സുകുമാരന്‍, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ മരുമക്കളും.
1940ലാണ് ചങ്ങമ്പുഴയെ ശ്രീദേവി വിവാഹം ചെയ്യുന്നത്. ശ്രീദേവിയുടെ 17-ാമത്തെ വയസിലായിരുന്നു വിവാഹം. 1948ല്‍ ചങ്ങമ്പുഴ അകാലത്തില്‍ മരിക്കുമ്പോള്‍ ശ്രീദേവിക്ക് 25 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂ.


Click it and Unblock the Notifications