രജനീകാന്തിനെ കേസില്‍ കുടുക്കാന്‍ ശ്രമം
ചെന്നൈ: കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ തട്ടികൊണ്ടുപോയ കേസില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെയും നടന്‍ രജനീകാന്തിനെയും പ്രതിചേര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് നക്കീരന്‍ പത്രാധിപര്‍ ഗോപാല്‍ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് 10 ദിവസം പൊലീസ് ഗോപാലിനെ ചോദ്യം ചെയ്തിരുന്നു.
കരുണാനിധിയുമായി താന്‍ നടത്തിയ സംഭാഷണത്തെ പറ്റി പൊലീസ് ചോദിച്ചു. രാജ്കുമാറിനെ തട്ടികൊണ്ടുപോയതില്‍ രജനീകാന്തിന്റെ പങ്കിനെ പറ്റിയും ചോദിച്ചു. ഇരുവരെയും കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമുണ്ടാണെന്ന് ഇതില്‍ നിന്ന് മനസിലാവുന്നതെന്ന് ഗോപാല്‍ പറഞ്ഞു.
കേസില്‍ തന്നെയും പ്രതിയാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടയില്‍ തന്നെ നിരന്തരം പീഡിപ്പിച്ചതായി ഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications