മന്ത്രിസഭയില്‍ ചേരാന്‍ മമതയുടെ മേല്‍ സമ്മര്‍ദം
ദില്ലി: കല്‍ക്കരി-ഖനി മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ മമതാ ബാനര്‍ജിയുടെ മേല്‍ ബി ജെ പി സമ്മര്‍ദം ചെലുത്തുന്നു.
തന്റെ പഴയ വകുപ്പായ റെയില്‍വെ കിട്ടണമെന്നാണ് മമതയുടെ ആവശ്യം. എന്നാല്‍ നിതീഷ് കുമാറിനെ മാറ്റി റെയില്‍വെ വകുപ്പ് മമതയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറല്ല. റെയില്‍വെ വകുപ്പ് കിട്ടാത്തതില്‍ നീരസമുള്ളതിനാലാണ് മന്ത്രിഭയില്‍ ചേരാന്‍ മമത വിസമ്മതിച്ചത്.
അതേ സമയം മമതയെ അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ബി ജെ പിയുടെ ശ്രമം. കല്‍ക്കരി-ഖനന വകുപ്പ് മമതയ്ക്ക് നല്‍കാമെന്നാണ് വാഗ്ദാനം. എല്‍. കെ. അദ്വാനിയുടെ ചുമതലയിലാണ് ഇപ്പോള്‍ ഈ വകുപ്പ്.












Click it and Unblock the Notifications