കേരളം ബാലവേലാമുക്ത സംസ്ഥാനമാവും
തിരുവനന്തപുരം: കേരളം രാജ്യത്തെ ആദ്യത്തെ ബാലവേലയില്ലാത്ത സംസ്ഥാനമായി മാറുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ബാലവേല നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന ഒരു നടപടിയെയും സര്‍ക്കാര്‍ പിന്തുണക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്റസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിക്ക് സ്റാറ്റ്യൂട്ടറി അധികാരം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി രൂപ ചെലവിടും. ഇതില്‍ 400 കോടി ചെലവിടുന്നത് സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമായിരിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധിതിയ്ക്ക് നവംബറില്‍ തുടക്കമിടും.
തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കുന്നതിന് ഒരു പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 45 ലക്ഷം തൊഴിലില്ലാത്ത യുവാക്കളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications