സംസ്ഥാനത്ത് 14 ചെറുകിട വൈദ്യുത പദ്ധതികള്‍
തിരുവനന്തപുരം: ചൈനയുടെ സഹായത്തോടെ നിര്‍മിക്കുന്ന 14 ചെറുകിട വൈദ്യുത പദ്ധതികള്‍ക്ക് ടെണ്ടറുകള്‍ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞെന്ന് വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ നിയമസഭയെ അറിയിച്ചു.
ഒന്നര വര്‍ഷത്തിനുള്ളില്‍ നാല് പദ്ധതികള്‍ കമ്മിഷന്‍ ചെയ്യും. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങാന്‍ തീരുമാനിച്ച പദ്ധതികള്‍ക്കുള്ള സാങ്കേതികവും മറ്റുമായ സഹായം ചൈനാ സര്‍ക്കാരാണ് നല്‍കുന്നത്. ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കായംകുളത്തെ നാഫ്താ വൈദ്യുത നിലയം ഉത്പാദന ചെലവ് കുറക്കുന്നതിനായി വാതക വൈദ്യുതി നിലയമാക്കി മാറ്റുന്നതിന് എന്‍ ടി പി സിയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ മതിയായ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ആവശ്യമായ ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് ലോഡ് ഷെഡിംഗ് നടപ്പിലാക്കുന്നത്. ഇപ്പോള്‍ എന്‍ ടി പി സിയില്‍ നിന്ന് കുറഞ്ഞ അളവിലേ വൈദ്യുതി ലഭിക്കുന്നുള്ളൂ.












Click it and Unblock the Notifications