കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം : ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : വര്‍ദ്ധിപ്പിച്ച ഒ. പി. സമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളെജിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്. ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്റയാണ് ജൂലായ് അഞ്ചു മുതല്‍ സമരം പ്രഖ്യാപിച്ചത്.

എന്നാല്‍ സിപിഎം അനുകൂല സംഘടനയായ പി. എം. എച്ച്. എസ്. എ സമരത്തെ പിന്തുണയ്ക്കാനിടയില്ല. ഏറെക്കാലത്തെ സമരങ്ങള്‍ കെട്ടടങ്ങിയ ശേഷം അടുത്ത കാലത്താണ് പരിയാരം മെഡിക്കല്‍ കോളെജ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

ജൂലായ് ഒന്നു മുതലാണ് ആശുപത്രിയിലെ ഒ. പി. സമയം പരിഷ്ക്കരിച്ചത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് ഇപ്പോള്‍ ഒ. പി. സമയം. നേരത്തെ ഉച്ച കഴിഞ്ഞ് രണ്ടു മണി വരെയായിരുന്നു.

ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താതെയാണ് മാനേജ്മെന്റ് ജോലി സമയത്തില്‍ മാറ്റം വരുത്തിയതെന്ന് ആംസ്റ ഭാരവാഹികള്‍ ആരോപിക്കുന്നു. തീരുമാനമെടുക്കും മുമ്പ് തങ്ങളുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടതായും സംഘടന കുറ്റപ്പെടുത്തി.

പരിയാരം മെഡിക്കല്‍ കോളെജില്‍ മുന്‍കാലങ്ങളില്‍ വൈകുന്നേരം നാലു വരെയായിരുന്നു ഒ. പി. സമയം എന്ന് മാനേജ്മെന്റ് ഭാരവാഹികള്‍ പറയുന്നു. ഇത് അരമണിക്കൂര്‍ കുറച്ച് 3.30 ആക്കുകയാണ് ഇപ്പോള്‍ ചെയ്തതെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി. പി. ദാമോദരന്‍, കോളെജ് എം. ഡി. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ അറിയിച്ചു.

രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ദൂരെ നിന്നെത്തുന്ന രോഗികള്‍ തിരക്കു കാരണം പരിശോധന നടത്താതെ മടങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. വളരെ അകലെ നിന്നെത്തുന്നവര്‍ ക്യൂവില്‍ നിന്ന് ഒടുവില്‍ തന്റെ ഊഴമെത്തുമ്പോള്‍ ഡോക്ടറില്ലാത്ത അവസ്ഥയുണ്ടാകുന്നതായി പരാതി കിട്ടിയിട്ടുണ്ടെന്നും അതു കൊണ്ടാണ് ഒ. പി. സമയം പരിഷ്ക്കരിച്ചതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു.

ഒ. പി. പരിശോധനയുടെ സമയത്ത് ഡോക്ടര്‍മാര്‍ യോഗം ചേരാന്‍ പോയതായി പരാതിയുണ്ടായെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വെളിപ്പെടുത്തി. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടു വരുന്നതിനിടെയുളള സമരനീക്കം ജനങ്ങളുടെ എതിര്‍പ്പിന് കാരണമാകുമെന്നാണ് മാര്‍ക്സിസ്റ് യൂണിയന്റെ അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X