Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയാര്‍ സംരക്ഷണത്തിന് പദ്ധതി

തിരുവനന്തപുരം: പെരിയാര്‍ സംരക്ഷിക്കുന്നതിനായി ഒരു സമഗ്ര പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ടെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.

പെരിയാര്‍ സംരക്ഷണ അതോറിറ്റി സ്ഥാപിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പദ്ധതിയ്ക്കായുള്ള സര്‍വെ പൂര്‍ത്തിയായി കഴിഞ്ഞു. ഒരു അതോറിറ്റി സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

പെരിയാറിന്റെ തീരങ്ങളില്‍ നിയമവിരുദ്ധമായി കൈയേറി താമസിക്കുന്നനരെ ഒഴിപ്പിക്കാനും തീരങ്ങളില്‍ ഭിത്തി പണിയാനും അശാസ്ത്രീയമായ മണല്‍വാരല്‍ തടയാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.

ഏലൂരിലെയും ആലുവയിലെയും വ്യവസായ സ്ഥാപനങ്ങളിലും അടുത്തുള്ള ഹോട്ടലുകളിലും ആശുപത്രികളിലും നിന്നുമുള്ള ചവറുകള്‍ പെരിയാറിലെ വെള്ളം മലിനീകരിക്കുന്നതിന് കാരണമാവുന്നുണ്ട്. നിയമത്തിന്റെ മാര്‍ഗം മാത്രമുപയോഗിച്ച് തടയാവുന്നതല്ല ഇത്. മലീനീകരണം തടയാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണമുണ്ടാക്കേണ്ടതുണ്ട്.

264 കിലോ മീറ്റര്‍ നീളമുള്ള പെരിയാര്‍ കടന്നുപോവുന്ന ജനവാസമുള്ള 56 കിലോമീറ്റര്‍ സ്ഥലത്തുകൂടെയാണ്. മലിനീകരണം ഉണ്ടാവുന്നതും ഈ പ്രദേശത്തില്‍ നിന്നാണ്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+