കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചു കോടി കിട്ടിയത് കല്‍പ്പണിക്കാരന്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : ഒടുവില്‍ ആ കോടീശ്വരനെ കണ്ടെത്തി. പരിയാരം മങ്ങാട് വീട്ടില്‍ എം. ബെന്‍സ് രാജെന്ന കല്‍പ്പണിക്കാരനാണ് അഞ്ചു കോടിയുടെ പ്ലേവിന്‍ ജാക്ക്പോട്ട് ലഭിച്ചത്.

ഏകമകള്‍ മെറീനയ്ക്ക് സ്ക്കൂള്‍ ബാഗ് വാങ്ങാന്‍ പണമില്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് പ്ലേവിന്‍ രൂപത്തില്‍ ബെന്‍സ് രാജിനു മുന്നില്‍ ഭാഗ്യദേവതയെത്തിയത്. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഏതൊരു മലയാളിയെയും പോലെ ഒരിക്കല്‍ തനിക്കും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ബെന്‍സ് രാജും മുടങ്ങാതെ ടിക്കറ്റെടുക്കുമായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറിയിലും ഒരു ഭാഗ്യപരീക്ഷണമാകാമെന്ന ഇദ്ദേഹത്തിന്റെ കണക്കൂട്ടല്‍ പക്ഷേ തെറ്റിയില്ല.

ഭാര്യയും നാലു വയസുളള മകളുമുളള ബെന്‍സ് രാജ് ഭാര്യാ സഹോദരനൊപ്പമാണ് താമസിക്കുന്നത്. തന്റെ ടിക്കറ്റിനാണ് അഞ്ചു കോടി വീണതെന്ന വാര്‍ത്തയറിഞ്ഞ് അമ്പരന്നു പോയ ബെന്‍സ് രാജ് വിവരം മടിച്ചു മടിച്ച് ഭാര്യ മറിയയോട് പറഞ്ഞു. കേട്ട പാടെ മറിയ ചിരിച്ചു തളളി.

പേരു വെളിപ്പെടുത്താതെ പത്രമാഫീസിലെത്തി നമ്പര്‍ ഒത്തു നോക്കിയപ്പോളാണ് വിശ്വാസമായത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇപ്പോള്‍ കാത്തലിക് സിറിയന്‍ ബാങ്ക് ലോക്കറില്‍ ഭദ്രമായിരിപ്പുണ്ട്.

31.5 ശതമാനം നികുതിയും ഒരു ശതമാനം ടിക്കറ്റ് വിറ്റ മിനി ലക്കി സെന്ററിനും നല്‍കിയ ശേഷം ബാക്കി തുകയാണ് ബെന്‍സ് രാജിന് അവകാശപ്പെട്ടത്. സമ്മാനത്തുക എന്തു ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് ബെന്‍സ് രാജ് പറയുന്നു.

പ്ലേവിന്‍ ഇത് രണ്ടാം പ്രാവശ്യമാണ് കേരളത്തില്‍ കനിയുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് തലശേരിയിലെ നാലു സുഹൃത്തുക്കള്‍ക്ക് പ്ലേവിന്‍ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. രണ്ടു പ്രാവശ്യവും കണ്ണൂര്‍ ജില്ലയില്‍ തന്നെ സമ്മാനം കിട്ടിയതും കൗതുകമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X