കെപിഎഫ്സിയില്‍ പണം നിക്ഷേപിക്കാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലുള്ള കേരള പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ (കെപിഎഫ്സി) വിദേശ മലയാളികള്‍ക്ക് പണം നിക്ഷേപിക്കാം.
റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള കെപിഎഫ്സിയിലേക്ക് വിദേശ മലയാളികളുടെ നിക്ഷേപം ക്ഷണിക്കുന്നതായി വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാമാന്യം ഭേദപ്പെട്ട പലിശയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. കുറഞ്ഞത് 10,000 രൂപ നിക്ഷേപിക്കാവുന്ന പദ്ധതിയില്‍ ഒരു വര്‍ഷത്തേക്ക് 9.5 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 10 ശതമാനവും മൂന്ന് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 10.5 ശതമാനവുമാണ് പലിശ. മാസത്തിലോ മൂന്ന് മാസത്തിലോ ആറ് മാസത്തിലോ പലിശ ചെക്കായി നിക്ഷേപകര്‍ക്ക് ലഭിക്കും.
മറ്റൊരു നിക്ഷേപ പദ്ധതിയില്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.84, 10.72, 12.16, 12.84, 13.58 എന്നിങ്ങനെയാണ് പലിശ.
നിക്ഷേപിക്കുന്ന പണത്തിന് ആദായ നികുതിയില്‍ നിന്ന് ഇളവ് ലഭിക്കും. കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുക്കാവുന്ന സംവിധാനവുമുണ്ട്.
വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ ചെറുകിട വൈദ്യു പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നതിനുമാണ് കോര്‍പ്പറേഷന്‍ വായ്പ ഉപയോഗിക്കുന്നത്.












Click it and Unblock the Notifications