റെയ്ഡ് വ്യാജരേഖയുടെ ഉറവിടമറിയാന്‍ : ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : മന്ത്രിയ്ക്കെതിരെ ചമച്ച വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താനാണ് സൂര്യാ ടിവി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയതെന്ന് ഉമ്മന്‍ ചാണ്ടി.
വ്യാജരേഖ ചമയ്ക്കല്‍ പത്രസ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. വാര്‍ത്ത സംപ്രേക്ഷണം ചെയ്തതല്ല പ്രശ്നവും. വ്യാജ രേഖ സംബന്ധിച്ച സത്യാവസ്ഥ പുറത്തു കൊണ്ടു വന്നേ തീരൂ യുഡിഎഫ് ലെയ്സണ്‍ കമ്മിറ്റി യോഗത്തിനു ശേഷം ഉമ്മന്‍ ചാണ്ടി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഈ പ്രശ്നം യുഡിഎഫില്‍ ചര്‍ച്ചയ്ക്കു വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കോടതിയുടെ പരിധിയിലിരിക്കുന്ന വിഷയമാണെന്ന ന്യായം പറഞ്ഞ് കെ. വി. തോമസിനെതിരെയായ ആരോപണങ്ങളെക്കുറിച്ചുളള ചോദ്യങ്ങളില്‍ നിന്നും ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറി.
മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ പോകാന്‍ പാടില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. അത്തരം പ്രശ്നങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചാല്‍ പരിഹാരമുണ്ടാക്കാമെന്നാണ് കണ്‍വീനറുടെ നിലപാട്.












Click it and Unblock the Notifications