ജര്‍മനിയില്‍ വിമാനാപകടം; 70 മരണം
ഫ്രാങ്ക്ഫര്‍ട്ട്: വടക്കന്‍ ജര്‍മനിയില്‍ ഒരു റഷ്യന്‍ യാത്രാ വിമാനവും ഒരു ചരക്ക് വിമാനവും കൂട്ടിയിടിച്ച് 70 പേര്‍ മരിച്ചു.
മോസ്കോയില്‍ നിന്ന് ബാഴ്സലോണയിലേക്ക് പോവുകയായിരുന്ന റഷ്യന്‍ വിമാനവും ചരക്ക് വിമാനവും ജൂലായ് രണ്ട് ചൊവാഴ്ച പുലര്‍ച്ചെ 3.13നാണ് കൂട്ടിയിടിച്ചത്. 36,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
യാത്രാ വിമാനത്തില്‍ 57 യാത്രക്കാരും 12 ജീവനക്കാരുമാണുണ്ടായിരുന്നത്. ചരക്ക് വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണുണ്ടായിരുന്നത്.
കോണ്‍സ്റന്‍സ് തടാകത്തിന്റെ തെക്കേ തീരത്തുള്ള ഊബര്‍ലിങ്കനിലാണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്. 30 കിലോമീറ്റര്‍ ദൂരത്തില്‍ വിമാനാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്.












Click it and Unblock the Notifications