എണ്ണവിലയില്‍ ഉടന്‍ വര്‍ദ്ധനയില്ല
ദില്ലി : എണ്ണവില ഉടന്‍ കൂടാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികള്‍.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആഭ്യന്തര വിലയും ഇറക്കുമതിച്ചുങ്കവും തമ്മില്‍ വലിയ വ്യത്യാസം ഇല്ലാത്തതു കൊണ്ടാണ് വില വര്‍ദ്ധന ഉണ്ടാകാത്തതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇവ തമ്മില്‍ ഇപ്പോള്‍ ലിറ്ററിന് 25 മുതല്‍ 30 പൈസ വരെയുളള അന്തരമേയുളെളന്ന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ബാഹുരിയ വാര്‍ത്താ ലേഖകരോട് വെളിപ്പെടുത്തി.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ആഭ്യന്തര എണ്ണക്കമ്പനികള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ വില പുതുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ അധികാരമുപയോഗിച്ച് കഴിഞ്ഞയാഴ്ച പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിരുന്നു.
ജൂണ്‍ മൂന്നിന് പെട്രോളിന് 2.50 രൂപയും ജൂണ്‍ 16ന് 25 പൈസയുമാണ് വില വര്‍ദ്ധിപ്പിച്ചത്. ഡീസലിന് ഇത് യഥാക്രമം 1.50 രൂപയും 25 പൈസയുമായിരുന്നു. ആഭ്യന്തര വിലയും അന്താരാഷ്ട്ര വിലയും തമ്മിലുളള അന്തരം കുറയ്ക്കാനായിരുന്നു വില വര്‍ദ്ധന.












Click it and Unblock the Notifications