സ്റാര്‍ ഓഹരികള്‍ വിപണിയിലെത്തുന്നു
മുംബൈ : സ്റാര്‍ ടിവി ആദ്യമായി ഓഹരി വില്‍പ്പനയ്ക്ക് തയ്യാറാകുന്നു. ഡി. റ്റി. എച്ച് (ഡയറക്ട്-ടു-ഹോം) അടക്കമുളള പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് ഓഹരികള്‍ വിറ്റഴിയ്ക്കുന്നത്.
ഓഹരികളുടെ പ്രീമിയവും വിപണിയിലെത്തിക്കാനുളള സമയവും സംബന്ധിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങളുമായി സ്റാര്‍ മേധാവികള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഡി. എസ്. പി മെറില്‍ ലിഞ്ച്, ജെ. എം. മോര്‍ഗന്‍ സ്റാന്‍ലി തുടങ്ങിയ ലണ്ടന്‍ ബാങ്കുകളുമായാണ് ഉപദേശം തേടിയത്.
സ്റാര്‍ പരിപാടികളുടെ വര്‍ദ്ധിച്ച ജന പ്രീതി ഓഹരി വില്പനയ്ക്ക് സഹായകമാവുമെന്നാണ് കണക്കുകൂട്ടുന്നത്. 10 ശതമാനം ഓഹരി വിയ്ക്കാനാണ് കമ്പനിയുടെ പരിപാടി. ഇതിന് പ്രീമിയവും ഉണ്ടാവും. ജനപ്രീതിയുടെ കാര്യത്തിലും നിലവാരത്തിലും ഇതര ചാനലുകളെ സ്റാര്‍ ശൃംഖലയുടെ നിഷ്പ്രഭമാക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ജനപ്രീതിയുളള 50 പരിപാടികളില്‍ 40 എണ്ണവും സ്റാറിന്റേതാണ്.
ലണ്ടനില്‍ വച്ച് ബാങ്കുകളുമായി ചര്‍ച്ച നടത്തിയ കാര്യം സ്റാറിന്റെ ഇന്ത്യയിലെ മേധാവി പീറ്റര്‍ മുഖര്‍ജി സ്ഥിരീകരിച്ചു. ഡി. റ്റി. എച്ചിന്റെ വിപണന സാധ്യതകള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമേ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുകയുളളുവെന്ന് പീറ്റര്‍ മുഖര്‍ജി വെളിപ്പെടുത്തി.
ആഗസ്റ് മാസം അവസാനത്തോടെ ബാങ്കുകളുമായി രണ്ടാം വട്ട ചര്‍ച്ച നടക്കും. 2000ത്തിലെ ഡോട്ട്കോം തരംഗത്തില്‍ ഈ പദ്ധതിയുമായി സ്റാര്‍ മേധാവികള്‍ എത്തിയെങ്കിലും വിപണിയിലെ തിരിച്ചടിയും സാമ്പത്തിക മാന്ദ്യവും കാരണം ഉപേക്ഷിക്കുകയായിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ സ്റാര്‍ ഓഹരികള്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് ഓഹരി വിദഗ്ദ്ധരുടെ കണക്കൂകൂട്ടല്‍. സ്റാര്‍ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചതോടെ മറ്റു കമ്പനികളും ഓഹരി വില്‍ക്കാന്‍ തയ്യാറായി എത്തുന്നുണ്ട്. സ്വദേശികളും വിദേശികളുമായ ഒട്ടേറെ കമ്പനികള്‍ എത്തുന്നതോടെ വിപണി ഉണരുമെന്ന് കരുതപ്പെടുന്നു.
മാരുതി ഉദ്യോഗ്, നാല്‍ക്കോ, ഇന്ത്യന്‍ ഓയില്‍ എന്നിവരാണ് ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞ കമ്പനികള്‍. സ്റാറിന്റെ എതിരാളികളായ സോണി ടിവിയും ഓഹരി വില്‍ക്കാനുളള ശ്രമത്തിലാണ്. 2003, 07 വര്‍ഷങ്ങളിലെ ലോകകപ്പ് ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശത്തുക നല്‍കാനാണ് സോണി ഓഹരി വിപണിയിലെത്തുന്നത്.












Click it and Unblock the Notifications