ഭാവി പറയാമെങ്കില്‍ ഭാവി സുരഭിലം
സേലം : കൈനോക്കി ഫലം പറയാനറിയാമെങ്കില്‍ സര്‍ക്കാര്‍ ജോലിയെന്തിന്? ഒരു ഗ്രാമം മുഴുവന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ കിട്ടുന്നതിനേക്കള്‍ വരുമാനം കൈനോക്കിയാല്‍ കിട്ടുമെന്നും അവര്‍ പറയുന്നു.
സേലത്തെ ഇടപ്പാടി താലൂക്കിലെ ആണ്ടിയാപ്പട്ടി കൊങ്ങണാപുരം ഗ്രാമത്തിലെ 300 ഓളം പട്ടിക ജാതിക്കാരാണ് ഭാവി പ്രവചനത്തിന്റെ ആശാന്മാര്‍. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ക്ക് പരമ്പരാഗതമായി കിട്ടിയ കഴിവാണത്രേ ഭാവി പ്രവചിക്കാനുളള കഴിവ്.
ഈ ഗ്രാമത്തിലെ 100പേരെങ്കിലും ബിരുദധാരികളാണ്. സര്‍ക്കാര്‍ ഗസറ്റ് അനുസരിച്ച് ഇവര്‍ക്ക് ജോലി സംവരണവുമുണ്ട്. പക്ഷെ ആര്‍ക്കും സര്‍ക്കാര്‍ ജോലി വേണ്ട. സംവരണം പ്രകാരം ഇതുവരെ ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുമില്ല.
ബിരുദധാരികളെല്ലാം ഒന്നാന്തരം കൈനോട്ടക്കാരാണ്. ആരെയും ചതിക്കില്ലെന്ന പ്രതിജ്ഞയുമായാണ് ഭാവി പ്രവചിക്കാന്‍ പോകുന്നത്. ഗ്രാമങ്ങളും നഗരങ്ങളും സഞ്ചരിച്ച് ഭാവി അറിയാന്‍ വെമ്പി നില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ വരുമാനമുണ്ടാക്കുന്നു.
തൊഴിലറിയാവുന്നവന് സംവരണമെന്തിനെന്ന് ആരും ചോദിച്ചു പോകും ഈ സമൂഹത്തെ അറിഞ്ഞാല്‍!












Click it and Unblock the Notifications