എച്ച്എംടിയുടെ നാല് യൂണിറ്റുകള്‍ വില്‍ക്കുന്നു
ദില്ലി: ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സി (എച്ച് എം ടി)ന്റെ നാല് യൂണിറ്റുകള്‍ വില്‍ക്കുന്നു. കളമശേരിയിലെ യൂണിറ്റും ഇതില്‍ ഉള്‍പ്പെടും.
എച്ച് എം ടി മെഷീന്‍ ടൂള്‍സ്, എച്ച് എം ടി വാച്ചസ്, എച്ച് എം ടി ബെയറിംഗ്, എച്ച് എം ടി ചിന്നാസ് വാച്ചസ് എന്നീ യൂണിറ്റുകളാണ് വില്‍ക്കുന്നത്. ഇവയിലെ 74 ശതമാനം ഓഹരികള്‍ വില്‍ക്കും.
ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ആഗസ്ത് രണ്ടിന് മുമ്പായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം.
കളമശേരി യൂണിറ്റില്‍ മാത്രം ആയിരത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications