മമത, പി സി തോമസ് കുറുമുന്നണി
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ഐ എഫ് ഡി പി നേതാവ് പി സി തോമസും ചേര്‍ന്ന് എന്‍ ഡി എ യ്ക്കുള്ളില്‍ കുറുമുന്നണി ഉണ്ടാക്കുന്നു.
ഇവര്‍ എന്‍.ഡി.എ.യുടെ സഖ്യകക്ഷികളായി തുടരും.
എത്രയും പെട്ടെന്ന് കേന്ദ്രമന്ത്രിആവുകയാണ് മമതയുടെ ലക്ഷ്യം. മന്ത്രിയായാല്‍ പി സി തോമസിനു വേണ്ടി മമത വാദിയ്ക്കും. ജൂലൈ രണ്ട് ചൊവാഴ്ച രാവിലെ മമതയും തോമസും തമ്മില്‍ ഇതിനായി ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചയില്‍ തൃമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മമതാബാനര്‍ജി, ജനറല്‍ സെക്രട്ടറി ദിനേഷ് ത്രിവേദി എം.പി. എന്നിവരും ഐ.എഫ്. ഡി.പിയെ പ്രതിനിധീകരിച്ച് പി.സി.തോമസ്, പപ്പുയാദവ്, മോഹന്‍ ദില്‍കര്‍ എന്നിവരും പങ്കെടുത്തു.
തൃണമൂലിനൊപ്പെ ഏഴ് എംപിമാരും തോമസിനൊപ്പം മൂന്ന് എംപിമാരുമാണുള്ളത്.
യോജിച്ചു നില്‍ക്കാവുന്ന വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. മറ്റു പാര്‍ട്ടികള്‍ക്ക് അംഗത്വം നല്‍കാമെന്ന് ഐ.എഫ്.ഡി.പി.യുടെ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് എന്‍.ഡി.എയ്ക്ക് വിരുദ്ധമല്ല. എന്നാല്‍ ഇരുപാര്‍ട്ടുകളും തമ്മില്‍ ലയിയ്ക്കാന്‍ നീക്കമില്ല. പി.സി. തോമസ് പറഞ്ഞു.












Click it and Unblock the Notifications