ജില്ലാ കളക്ടറുടെ ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവ്
തലശേരി: വാഹനാപകട കേസില്‍ നഷ്ടപരിഹാരം നല്‍കാത്തതിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഓഫീസ് ഫര്‍ണച്ചറുകള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്.
തലശേരി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. മുഴപ്പലങ്ങാട് തേക്കുകുന്നുമ്പുറത്ത് പോത്തന്‍ ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
1991 ജനവരി 25ന് മുഴപ്പിലങ്ങാട് വെച്ച് കെ എല്‍-13 3487 ബസ് തട്ടി പരിക്കേറ്റ ചന്ദ്രന്‍ നഷ്ടപരിഹാരത്തിനായി കോടതിയെസമീപിച്ചിരുന്നു. 21,700 രൂപയും 12 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ സ്റേറ്റ് ഇന്‍ഷ്വറന്‍സ് കമ്പനിയോട് കോടതി ഉത്തരവിട്ടു.
നഷ്ടപരിഹാരത്തില്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 12,500 രൂപയും പലിശയും അധിക നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധിച്ചു.
എന്നാല്‍ പണം സ്റേറ്റ് ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കിയില്ല. തുടര്‍ന്ന് നഷ്ടപരിഹാരവും പലിശയുമായി 40000 രൂപ കിട്ടണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രന്‍ വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി മേലാണ് സ്റേറ്റ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് പണം ഈടാക്കാനായി കളക്ടറുടെ ഓഫീസ് ഫര്‍ണിച്ചര്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവായത്.












Click it and Unblock the Notifications