എന്‍ഡോസള്‍ഫാന്‍: സമരത്തിലേക്ക് തിരിയും
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തുടരുകയാണെങ്കില്‍ പ്രതിപക്ഷം അതിനെതിരെ സമര മാര്‍ഗത്തിലേക്ക് തിരിയുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം കാസര്‍കോട് ജില്ലയിലെ മൂന്ന് ജില്ലകളില്‍ ജനങ്ങള്‍ ഗുരുതമായ ആരോഗ്യപ്രശ്നത്തെ നേരിടുകയാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സമരത്തിലേക്ക് തിരി യുകയല്ലാതെ പ്രതിപക്ഷത്തിന് വഴിയില്ല.
കീടനാശിനി തളിച്ചതുമൂലം മൂന്ന്പഞ്ചായത്തുകളില്‍ ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപെട്ട പല രോഗികളുമുണ്ട്. ഈ മൂന്ന് പഞ്ചായത്തുകളില്‍ ക്യാന്‍സര്‍ ബാധിച്ച അറുപതോളം പേര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മരിച്ചു. കിഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 പേരാണ് മരിച്ചത്.
അഞ്ചിലേറെ വിദഗ്ധസംഘങ്ങള്‍ ഈ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ജനങ്ങള്‍ നേരിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും സമിതികള്‍ നിര്‍ദേശിച്ചു. പല രാജ്യങ്ങളിലും നിരോധിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍- അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications