തോമസ് കേസ്: കോടതി വിവരം ആരാഞ്ഞു
തൃശൂര്‍: മന്ത്രി കെ. വി. തോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ കുറിച്ച് പൊലീസോ വിജിലന്‍സോ അന്വേഷണം നടത്തിയിട്ടിട്ടുണ്ടോയെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ആരാഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഉടന്‍ കോടതിയെ ബോധിപ്പിക്കണമെന്ന് വിജിലന്‍സ് അന്വേഷണ കമ്മിഷണര്‍ എസ്. സതീനാഥന്‍ ആവശ്യപ്പെട്ടു.
തോമസിനെതിരായെ രണ്ട് ഹര്‍ജികളിന്മേല്‍ കോടതി വാദം കേട്ടു. തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ ജൂലായ് 31നാണ്.
വരവില്‍ കവിഞ്ഞ് 20 കോടി രൂപയുടെ സ്വത്ത് തോമസ് സമ്പാദിച്ചുവെന്നാണ് ഹര്‍ജികളിലെ ആരോപണം.












Click it and Unblock the Notifications