വിദ്യാഭ്യാസരംഗം സ്വകാര്യവല്‍ക്കരിക്കരുത്
കോഴിക്കോട്: വിദ്യാഭ്യാസ രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നത് വാണിജ്യവല്‍ക്കരണത്തിലേക്കും ചൂഷണത്തിലേക്കുമാണ് നയിക്കുകയെന്ന് സി പി ഐ നേതാവ് പി. കെ. വാസുദേവന്‍ നായര്‍ പറഞ്ഞു.
കോഴിക്കോട് മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച ഡോ. അബ്ദുള്‍ ഗഫൂര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു വാസുദേവന്‍നായര്‍.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയരുത്. പ്രീ-പ്രൈമറി മേഖലയിലെ സാമുദായിക സ്കൂളുകള്‍ ഇപ്പോള്‍ വന്‍ ബിസിനസായി മാറിയിട്ടുണ്ട്. സ്വാശ്രയ കോളജുകള്‍ തുടങ്ങുന്നത് വഴി പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മോശമാണ്. ദേശീയതല പരീക്ഷകളില്‍ കേരളത്തില്‍ നിന്ന് കുറച്ചു പേര്‍ മാത്രം വിജയിക്കുന്നതിന്റെ കാരണം അതാണ്. വാസുദേവന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications