എലിപ്പനി: തൃശൂരില്‍ നാല് പേര്‍ മരിച്ചു
തൃശൂര്‍: തൃശൂരില്‍ എലിപ്പനി ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാല് പേര്‍ മരിച്ചു. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
കിഴുപ്പിള്ളിക്കര ഞാറ്റുവെട്ടി ഉണ്ണീരി (60), ഒല്ലൂര്‍ സ്വദേശി പ്രവീണ്‍ (15), തൃക്കൂര്‍ എടക്കാട്ടുപറമ്പില്‍ മല്ലിക (39), അടാട്ട് പാമ്പൂര്‍ ഉണ്ണിക്കൃഷ്ണന്‍ (52) എന്നിവരാണ് കഴിഞ്ഞയാഴ്ച എലിപ്പനി മൂലം മരിച്ചത്.
ഈ വര്‍ഷം 42 പേര്‍ക്കാണ് രോഗം ബാധിച്ചത്. മെയ് മാസത്തിലാണ് എലിപ്പനി ബാധ മൂലം ആദ്യത്തെ രണ്ടു മരണങ്ങള്‍ സംഭവിച്ചത്.
എലിപ്പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം 12 പേരാണ് ജില്ലയില്‍ മരിച്ചത്.












Click it and Unblock the Notifications