ആദിവാസി ഭൂമി വിതരണം സപ്തംബറില്‍
തിരുവനന്തപുരം: ആദിവാസികള്‍ക്കുളള ഭൂമി വിതരണം സപ്തംബറില്‍ പുനരാരംഭിക്കും. വിതരണത്തിനുള്ള ഭൂമി കണ്ടെത്തുന്നത് തുടരുകയാണ്.
നേരത്തെ വിതരണത്തിനായി കണ്ടെത്തിയ ചില ഭൂമി പിന്നീട് വനഭൂമിയായി മാറിയതിനാല്‍ വേറെ ഭൂമി കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ഭൂമിയില്‍ ഭൂരിഭാഗവും റവന്യു ഭൂമിയും പൊതു മേഖലാ സ്ഥാപനങ്ങളുടെ ഭൂമിയും ആദിവാസി പദ്ധതികള്‍ക്കായുള്ള ഭൂമിയുമാണ്.
കാസര്‍കോട് ജില്ലയിലെ എസ്റേറ്റ് ഭൂമിയും വയനാട് ജില്ലയിലെ ആദിവാസി പദ്ധതിയ്ക്കായുള്ള ഭൂമിയും തൃശൂരിലും മറ്റ് ചില ജില്ലകളിലും വൈദ്യത-ജലസേചന പദ്ധതികള്‍ക്കായി അനുവദിച്ച ഭൂമിയും കണ്ടെത്തിയ ഭൂമിയില്‍ പെടുന്നു.
ഈയിടെ മുഖ്യമന്ത്രി എ. കെ. ആന്റണി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സര്‍ക്കാരിന് നടപ്പിലാക്കാനുള്ള ഒരു പ്രധാന കാര്യമാണ് ആദിവാസി ഭൂമി വിതരണം എന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications