കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ആഡിയോ സ്ക്കൂള്‍ സ്ഥാപിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ലോക നിലവാരമുളള ആഡിയോ എഞ്ചിനീയറിംഗ് സ്ക്കൂള്‍ തലസ്ഥാനത്ത് സ്ഥാപിക്കുന്നു. സൂപ്പര്‍താരം മോഹന്‍ലാലാണ് ഈ പദ്ധതിയുടെ പിന്നില്‍.

സിനിമയിലെ ശബ്ദ സന്നിവേശത്തിന് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനമായ ആസ്ട്രേലിയയിലെ സ്ക്കൂള്‍ ഓഫ് ആഡിയോ എഞ്ചിനീയറിംഗിന്റെ ശാഖയാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാപിയ്ക്കുന്നത്.

ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരെ കേരളത്തില്‍ നിന്നും സൃഷ്ടിയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മോഹന്‍ലാല്‍ പറയുന്നു. സിനിമാ വ്യവസായത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളെക്കുറിച്ചും പരിശീലനം നല്‍കുന്ന സ്ഥാപനമായിരിക്കും ഇത്.

33600 കോടി രൂപയുടെ വാര്‍ഷിക വരുമാനമുളള അതിബ്രഹത്തായ സ്ഥാപനമാണ് സ്ക്കൂള്‍ ഓഫ് ആഡിയോ എഞ്ചിനീയറിംഗ്. ഹോളിവുഡിലെ പ്രസിദ്ധരായ സാങ്കേതിക വിദഗ്ദ്ധരെയെല്ലാം രൂപപ്പെടുത്തിയത് ഈ സ്ഥാപനമാണ്. ശബ്ദസാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍ നല്‍കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വിദഗ്ദ്ധ പരിശീലനം നല്‍കുന്നു.

സിഡ്നിയിലെ സ്ക്കൂള്‍ സന്ദര്‍ശന വേളയിലാണ് തനിക്ക് ഈ ആശയം തോന്നിയതെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രതിഭയുളള കുട്ടികള്‍ മലയാളത്തില്‍ ധാരാളമുണ്ട്. എന്നാല്‍ മികച്ച പരിശീലനത്തിന്റെ അഭാവം അവരെ നന്നായി ബാധിയ്ക്കുന്നു. ലോക നിലവാരമുളള പരിശീലന കേന്ദ്രങ്ങളൊന്നും കേരളത്തിലില്ല എന്നതും ഖേദകരമാണ്. ഈ കുറവ് പുതിയ സ്ക്കൂള്‍ പരിഹരിക്കുമെന്ന് മോഹന്‍ലാല്‍ പ്രത്യാശിച്ചു.

ഡിജിറ്റല്‍ ആഡിയോ, സിനിമാ സംബന്ധിയായ മറ്റു സാങ്കേതിക വിദ്യകള്‍ എന്നിവയിലുളള തൊഴിലധിഷ്ഠിത കോഴ്സുകളാണ് സ്ക്കൂള്‍ ഓഫ് ആഡിയോ എഞ്ചിനീയറിംഗിലുളളത്. മിഡില്‍സെക്സ് സര്‍വകലാശാലയാണ് ഡിപ്ലോമ നല്‍കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വിവിധമേഖലകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും സ്ക്കൂളില്‍ സൗകര്യമുണ്ടായിരിക്കും.

ലോകപ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധര്‍ ക്ലാസെടുക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. സംഗീത രംഗത്താണ് ഈ സ്ക്കൂളിന്റെ മെച്ചം ഏറ്റവും കൂടുതല്‍ കിട്ടുന്നത്. എ. ആര്‍. റഹ്മാനെപ്പോലുളള പ്രതിഭകള്‍ക്ക് വിലയുളളത് സാങ്കേതിക വിദ്യയില്‍ അപാരമായ പരിജ്ഞാനം ഉളളതുകൊണ്ടാണ്. അത്തരം പ്രതിഭകളെ സൃഷ്ടിയ്ക്കുകയാണ് ഈ സ്ക്കൂളിന്റെ ലക്ഷ്യമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

കഴക്കുട്ടത്ത് മോഹന്‍ലാല്‍ നിര്‍മ്മിയ്ക്കുന്ന സ്റുഡിയോ കോംപ്ലക്സിന്റെ ഭാഗമായാണ് സ്ക്കൂള്‍ സ്ഥാപിയ്ക്കുന്നത്. ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ഈ സ്റുഡിയോ കോംപ്ലക്സില്‍ ഉണ്ടാകുമെന്ന് ലാല്‍ ഉറപ്പു നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റുഡിയോയാണ് തന്റെ മനസിലെന്ന് അദ്ദേഹം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X