ഗോധ്ര: തീവെപ്പിന് പിന്നില്‍ വിഎച്ച്പിയെന്ന് കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ കോച്ചിന് തീവെച്ചത് തീവണ്ടിക്കു പുറത്തു നിന്നല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ വി എച്ച് പിയും ബി ജെ പിയുമാണെന്നാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ്.
മതത്തിന്റെ പേരില്‍ വോട്ട് നേടാന്‍ നിരപരാധികളായ ഹിന്ദുക്കളെ ചുട്ടുകൊല്ലാനും മടിക്കാത്തവരാണ് ബി ജെ പിയും വി എച്ച് പിയുമെന്ന് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിംഗ് വഗേല ആരോപിച്ചു. ഗോധ്ര കൂട്ടിക്കൊല ബി ജെ പിയും വി എച്ച് പിയും ആസൂത്രണം ചെയ്തതാണെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും.
അതേ സമയം തീവണ്ടി തടഞ്ഞുനിര്‍ത്തിയ ആള്‍ക്കൂട്ടം തന്നെയാണ് തീവെപ്പ് നടത്തിയതെന്ന നിലപാടിലാണ് ഗുജറാത്ത് സര്‍ക്കാര്‍. അകത്തുനിന്നായാലും പുറത്തുനിന്നായാലും അക്രമാസക്തരായ ജനക്കൂട്ടം തന്നെയാണ് തീവെപ്പ് നടത്തിയതെന്ന് ഗുജറാത്ത് കൃഷിമന്ത്രി പുരുഷോത്തം റുപാല പറഞ്ഞു.












Click it and Unblock the Notifications