കലാം മുഹമ്മദീയ ഹിന്ദു: ഷഹാബുദ്ദീന്‍
ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ഥി എ. പി. ജെ. അബ്ദുള്‍ കലാം മുഹമ്മദീയ ഹിന്ദുവാണെന്ന് ആള്‍ ഇന്ത്യ മുസ്ലിം മസ്ജിദ്-ഇ മുഷാവറത്ത് (എ ഐ എം എം എം) പ്രസിഡന്റ് സയ്യിദ് ഷഹാബുദ്ദീന്‍ പറഞ്ഞു.
ബി ജെ പി നേതാക്കള്‍ കലാമിനെ മുഹമ്മദീയ ഹിന്ദുവായി കാണുന്നതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത്. എ ഐ എം എം എം രാഷ്ട്രപതി സ്ഥാനത്തേക്ക് കലാം മത്സരിക്കുന്നതിനെ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല.
ഒരു മുസ്ലിം സംഘടനയും കലാമിന്റെ സ്ഥാനാര്‍ഥിഥ്വത്തെ സ്വാഗതം ചെയ്തിട്ടില്ല. കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ മുസ്ലിങ്ങളുടെ പിന്തുണ നേടുകയായിരുന്നു കേന്ദ്രത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അവര്‍ അതില്‍ പരാജയപ്പെട്ടിരിക്കുന്നു- ഷഹാബുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications