കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകൊയെ അറസ്റ് ചെയ്യാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

ചെന്നൈ: എം ഡി എം കെ നേതാവ് ഗോപാല സ്വാമി (വൈകൊ) യെ അറസ്റ് ചെയ്യാന്‍ നീക്കം. മധുരയ്ക്കടുത്തുള്ള തിരുമംഗലം പൊലീസ് വൈകൊയ്ക്ക് എതിരെ ജൂലൈ മൂന്ന് വ്യാഴാഴ്ച ഒരു കേസ് രജിസ്റര്‍ ചെയ്തിരിയ്ക്കുകയാണ്. ഇത് അറസ്റിന്റെ മുന്നോടിയാണെന്നാണ് കരുതുന്നത്. പോട്ട അനുസരിച്ചാണ് ഈ കേസ്. അറസ്റ് ആണ് ലക്ഷ്യമെന്ന് ഇത് തന്നെ വ്യക്തമാക്കുന്നു.

ജൂണ്‍ 29 ന് തിരുമംഗലത്ത് നടന്ന ഒരു യോഗത്തില്‍ വൈകൊ തമിഴ് പുലികള്‍ക്ക് അനുകൂലമായി സംസാരിച്ചതാണ് കേസിന് ആധാരം.

തമിഴ് പുലികളെ അനുകൂലിയ്ക്കുന്ന വൈകൊയെ പോട്ട ഉപയോഗിച്ച് അറസ്റ് ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു.

ജയലളിതയുടെ ഈ നീക്കത്തിന് എതിരെ വ്യപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ വൈരം തീര്‍ക്കാനായി പോട്ട ഉപയോഗിച്ച് പൊതു പ്രവര്‍ത്തകരെ അറസ്റ് ചെയ്യരുതെന്ന് ഡി എം കെ പ്രസിഡന്റ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു. തമിഴ് നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും ജയലളിത കണക്കിലെടുക്കുന്നില്ലെന്നാണ് വൈകൊയ്ക്ക് എതിരെ കേസ് എടുത്തത് വ്യക്തമാക്കുന്നത്.

അറസ്റ് നടത്തുന്നതില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ആ വിഷയത്തില്‍ കൂടുതലായി ഇടപെടില്ലെന്നാണ് കരുണാനിധി വ്യക്തമാക്കുന്നത്. തന്നെ കഴിഞ്ഞ വര്‍ഷം അറസ്റ് ചെയ്തപ്പോള്‍ വൈകൊ അതില്‍ ഇടപെട്ടിട്ടില്ലെന്നാണ് ഇതിന് ന്യായമായി കരുണാനിധി പറഞ്ഞത്.

വൈകൊയെ അറസ്റ് ചെയ്യുന്നത് കേന്ദ്രത്തിനും തലവേദനയായേയ്ക്കും. കേന്ദ്രം ഭരിയ്ക്കുന്ന എന്‍ ഡി എ യിലെ ഒരു കക്ഷിയാണ് വൈകൊയുടെ എം ഡി എം കെ. അറസ്റ് ഉണ്ടായാല്‍ കേന്ദ്രം എങ്ങനെ അതില്‍ ഇടപെടുമെന്ന് കാണേണ്ടതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X