സബ്സിഡി നല്‍കാന്‍ വിദഗ്ദ്ധ സമിതി നിര്‍ദ്ദേശം
തിരുവനന്തപുരം : റബര്‍ മുതലായ നാണ്യവിളകളുടെ കയറ്റുമതി വര്‍ദ്ധിപ്പിയ്ക്കാന്‍ സബ്സിഡിയുള്‍പ്പെടെയുളള സര്‍ക്കാര്‍ സഹായങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ദ്ധ സമിതി ശിപാര്‍ശ ചെയ്തെന്ന് കൃഷി മന്ത്രി.
ലോക വ്യാപാര സംഘടനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ഈ ശിപാര്‍ശ നടത്തിയതെന്ന് മന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയെ അറിയിച്ചു.
മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പുതിയ പദ്ധതി നാളികേര മേഖലയുടെ വികസനത്തിനായി ആവിഷ്ക്കരിക്കണമെന്നും പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തിലുളള കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
കര്‍ഷകരുടെ പങ്കാളിത്തത്തോടെയാവണം നാളികേര ടെക്നോളജി മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചതായും സഭയ്ക്ക് എഴുതിത്തയ്യാറാക്കി നല്‍കിയ മറുപടിയില്‍ ഗൗരിയമ്മ അറിയിച്ചു.












Click it and Unblock the Notifications