ദക്ഷിണാമൂര്‍ത്തി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി വി. വി. ദക്ഷിണാമൂര്‍ത്തിയെ തിരഞ്ഞെടുത്തു.
സി ഐ ടി യു നേതാവ് എം. വാസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐക്യകണ്േഠനയായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറിയായിരുന്ന എം. ദാസന്റെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. എ. ബേബിയും ഇ. പി. ജയരാജനും യോഗത്തില്‍ പങ്കെടുത്തു.
1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദക്ഷിണാമൂര്‍ത്തി 20 വര്‍ഷമായി സംസ്ഥാന കമ്മിറ്റി അംഗമാണ്. ദേശാഭിമാനി പ്രിന്റിംഗ് ഹൗസിന്റെ മാനേജിംഗ് ഡയറക്ടറാണ്. ഏറെ കാലം ദേശാഭിമാനി പത്രത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications