എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നില്ല: മന്ത്രി
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയെ അറിയിച്ചു.
ജൂലായ് നാല് വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നില്ല.
എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര കീടനാശിനി അതോറിറ്റിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ കശുവണ്ടി തോട്ടങ്ങളില്‍ 20 വര്‍ഷമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്- ഗൗരിയമ്മ പറഞ്ഞു.


Click it and Unblock the Notifications