Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂനികുതി ഇരട്ടിയാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : ഭൂനികുതി ഇരട്ടിയാക്കണമെന്ന് സംസ്ഥാന ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി കെ. ശങ്കര നാരായണന്‍ നിയമസഭയില്‍ വെളിപ്പെടുത്തി.

വസ്തുവിന്റെ വലിപ്പം എത്രയായാലും കുറഞ്ഞ വാര്‍ഷിക ഭൂനികുതി പഞ്ചായത്തില്‍ അഞ്ചു രൂപയും മുനിസിപ്പാലിറ്റിയില്‍ 7.50 രൂപയും കോര്‍പറേഷനില്‍ 10 രൂപയുമായി നിശ്ചയിക്കണമെന്നാണ് നിര്‍ദ്ദേശം.

ഭൂനികുതിയില്‍ നിന്നുളള അധിക വരുമാനത്തിന്റെ 60 ശതമാനം ബ്ലോക്ക് പഞ്ചായത്തിനും ബാക്കി ജില്ലാ പഞ്ചായത്തിനും നല്‍കാമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. ചുമത്തേണ്ട അധിക നികുതി ജില്ലാ പഞ്ചായത്തുകള്‍ക്ക് സ്വന്തമായി തീരുമാനിക്കാം.

ഗിരിജ സുരേന്ദ്രന്‍, ഡോ. തോമസ് ഐസക്, മത്തായി ചാക്കോ,എം. വി. ഗോവിന്ദന്‍ മാസ്റര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജീവനക്കാര്‍ക്ക് ഭവന വായ്പ നല്‍കുന്നതിന് ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയുളള വായ്പാ പദ്ധതി തയ്യാറാക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതിയ 300 പച്ചക്കറി സ്റാളുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഗൗരിയമ്മ നിയമസഭയെ അറിയിച്ചു.

റേഷനരിയ്ക്ക് നല്‍കിയ സര്‍ക്കാര്‍ സബ്സിഡി പുനസ്ഥാപിക്കില്ലെന്ന് ഭക്ഷ്യമന്ത്രിയ്ക്കു വേണ്ടി മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.

അഞ്ചു രൂപയുടെ മാവേലി ലോട്ടറി നിര്‍ത്തലാക്കി പകരം 20 രൂപയുടെ ലോട്ടറി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ശങ്കരനാരായണന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+