Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ : നിയമനിര്‍മ്മാണം നടത്തും

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ നദീജലത്തര്‍ക്കത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ജലസേചന മന്ത്രി.

കേരളത്തില്‍ ജല സ്രോതസുകള്‍ അധികമില്ലെന്നും അതിനാല്‍ ഉളള ജലം അന്യ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനാകില്ലെന്നും ടി. എം. ജേക്കബ് നിയമസഭയില്‍ പറഞ്ഞു.

ജലസേചന വകുപ്പിനെക്കുറിച്ചുളള ധനാഭ്യര്‍ത്ഥ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിന്റെ പഴക്കമുളള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണ ശേഷി 136 അടിയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാനാകില്ലെന്ന് ജേക്കബ് വ്യക്തമാക്കി. അണക്കെട്ടിന്റെ ഉയരം കൂട്ടിയാല്‍ കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലെ ജനങ്ങള്‍ക്ക് ഭീഷണിയാകും.

ഹനുമാന്‍ നദിയില്‍ തമിഴ്നാട് പണിയുന്ന 100 കോടിയുടെ മേക്കര അണക്കെട്ടിന്റെ നിര്‍മ്മാണം സംശയമുണര്‍ത്തുന്നുണ്ടെന്ന് ജേക്കബ് പറഞ്ഞു. പമ്പ, അച്ചല്‍കോവില്‍ ആറുകളിലെ ജലം തമിഴ്നാട് വഴിതിരിച്ചു വിടുന്നത് തടയാന്‍ സംസ്ഥാനാതിര്‍ത്തിയില്‍ ജല-വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+