ഈ വര്‍ഷം 19 പുതിയ നഴ്സിംഗ് കോളെജുകള്‍
തിരുവനന്തപുരം : പുതിയ 19 സ്വകാര്യ നഴ്സിംഗ് കോളെജുകള്‍ക്ക് ഈ വര്‍ഷം അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
12 ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അടുത്ത വര്‍ഷം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. ബന്ധപ്പെട്ട സര്‍വകലാശാലകളുടെ അഫിലിയേഷന്‍ കിട്ടിയാലുടന്‍ നഴ്സിംഗ് കോളെജുകള്‍ പ്രവര്‍ത്തനം തുടങ്ങും.
രണ്ടേക്കര്‍ സ്ഥലവും താല്‍ക്കാലിക കെട്ടിടവുമുളളവര്‍ക്ക് ഹയര്‍സെക്കന്ററി സ്ക്കൂളുകള്‍ തുടങ്ങാന്‍ അനുമതി നല്‍കും.
പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് സെപ്തംബര്‍ 30 വരെ മുഴുവന്‍ ശമ്പളവും നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഭാര്യമാരെയും കൂട്ടി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എക്സിക്യൂട്ടീവ് ക്ലാസുകളില്‍ അമേരിക്കാ യാത്രയ്ക്കു പോയ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഭാര്യമാരുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications