ലോഡ്ഷെഡ്ഡിംഗ് സമയം കൂട്ടേണ്ടിവരും
തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായത് വൈദ്യുതി മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു. മഴ ഇനിയും കാര്യമായി ലഭിച്ചില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ ലോഡ്ഷെഡ്ഡിംഗിന്റെ സമയം കൂട്ടേണ്ടിവരും.
36.31 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോള്‍ റിസര്‍വോയറുകളിലുള്ളൂ. ഇത് അടുത്ത 20 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള വൈദ്യുതി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 128.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം റിസര്‍വോയറുകളിലുണ്ടായിരുന്നു.
അടുത്ത രണ്ട് ദിവസം കാര്യമായ മഴ ലഭിക്കാനിടയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയെങ്കില്‍ ലോഡ്ഷെഡ്ഡിംഗിന്റെ സമയം ഇനിയും കൂട്ടേണ്ടിവരും.
സംസ്ഥാനത്തെ ഒരു ദിവസം 3.3 കോടി യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. ഇതില്‍ 1.14 കോടി യൂണിറ്റ് കേന്ദ്രത്തില്‍ നിന്നും 37 ലക്ഷം വൈദ്യുതി കായംകുളം വൈദ്യുത നിലയത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. ബാക്കി വേണ്ട 2.33 കോടി യൂണിറ്റ് സംസ്ഥാനത്തെ ജലസേചന-താപ വൈദ്യുത നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഴ മാത്രമേ ഇത്തവണ -ലഭിച്ചുള്ളൂ. പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്നില്‍ മാര്‍ഗങ്ങളൊന്നുമില്ല. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കേരളത്തിന് ലഭിക്കുന്നില്ല. കായംകുളം താപ വൈദ്യുത നിലയത്തില്‍ നിന്ന് 90 മെഗാവാട്ട് വീതം കര്‍ണാടകത്തിനും തമിഴ്നാടിനും വില്‍ക്കുന്നത് ഒഴിവാക്കി അത് സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കണമെങ്കില്‍ ഇരുസംസ്ഥാനങ്ങളുമായുള്ള കരാര്‍ റദ്ദാക്കേണ്ടിവരും.












Click it and Unblock the Notifications