ചെന്നൈയില്‍ രണ്ടാം ഐടി കോംപ്ലക്സ്
ചെന്നൈ : സിങ്കപ്പൂര്‍ കമ്പനിയുടെ സഹായത്തോടെ ചെന്നൈയില്‍ രണ്ടാമതൊരു ഐടി ക്ലോംപ്ലക്സ് കൂടി നിര്‍മ്മിയ്ക്കുന്നു. ഇതേക്കുറിച്ചുളള സാധ്യതാ പഠനത്തിന് തമിഴ്നാട് വ്യവസായ വികസന കോര്‍പറേഷന്‍ സിങ്കപ്പൂര്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.
ഫെഡറേഷന്‍ ഓഫ് ചേമ്പര്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണ് ധാരണാപത്രം ഒപ്പിട്ടത്. യോഗത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ജയലളിതയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
സിങ്കപ്പൂര്‍ സര്‍ക്കാരിന് പങ്കാളിത്തമുളള ജുറോംഗ് ടൗണ്‍ കോര്‍പറേഷനാണ് സാധ്യതാ പഠനം നടത്തുന്നത്. താരാമണിയിലുളള ടൈഡല്‍ പാര്‍ക്കിനു സമീപം 40 ഏക്കര്‍ സ്ഥലത്താണ് ഐടി കോംപ്ലക്സ് സ്ഥാപിയ്ക്കുന്നത്. ഇതിനു വേണ്ട സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു.
സിങ്കപ്പൂര്‍ അക്സെന്‍ഡാസ് എന്ന കമ്പനിയാണ് 400 കോടി ചെലവിലുളള ഐടി കോംപ്ലക്സ് നിര്‍മ്മിയ്ക്കുന്നത്. ഐടി കോംപ്ലക്സിന്റെ മുഖ്യ മാര്‍ക്കറ്റിംഗ് ഏജന്റും ഈ കമ്പനി തന്നെയാണ്.
ചെന്നൈയില്‍ നിക്ഷേപം നടത്താനുളള കമ്പനിയുടെ തീരുമാനത്തിന് ജയലളിത നന്ദി പറഞ്ഞു. സംസ്ഥാനത്ത് ഒരു ബയോടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിന് സഹായിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കോയമ്പത്തൂര്‍, മധുര, തിരുച്ചി എന്നിവിടങ്ങളില്‍ പ്രത്യേക പദ്ധതികള്‍ ഏറ്റെടുക്കാനും കമ്പനിയെ ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications