Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനിക്ഷേപം: കേന്ദ്രത്തിനെതിരെ ആര്‍എസ്എസ്

ദില്ലി: അച്ചടിമാധ്യമങ്ങളില്‍ വിദേശ മൂലധന നിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ആര്‍ എസ് എസ് വിമര്‍ശിച്ചു.

അച്ചടിമാധ്യമങ്ങളില്‍ 25 ശതമാനം വിദേശ മൂലധന നിക്ഷേപം അനുവദിക്കുന്ന തീരുമാനത്തെ നേരത്തെ സ്വാഗതം ചെയ്ത ആര്‍ എസ് എസ് നിലപാട് മാറ്റിയിരിക്കുകയാണ്.

വിദേശ മൂലധന നിക്ഷേപം അനുവദിച്ചതിനെ താന്‍ സ്വാഗതം ചെയ്തിട്ടില്ലെന്ന് ആര്‍ എസ് എസ് നേതാവ് കെ. ആര്‍. മല്‍ക്കാനി വ്യക്തമാക്കി. ഇതു സംബന്ധിച്ച് താന്‍ നടത്തിയ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.

വിദ്യാഭ്യാസം, വാര്‍ത്താവിതരണം എന്നീ മേഖലകളില്‍ വിദേശ നിക്ഷേപം പാടില്ല. എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ നിക്ഷേപം നടത്തുന്നതിനോട് ആര്‍ എസ് എസിന് എതിര്‍പ്പില്ല.

അച്ചടിമാധ്യമങ്ങളില്‍ മാനേജ്മെന്റിലും എഡിറ്റോറിയല്‍ വിഭാഗത്തിലും ഭൂരിഭാഗം പേരും ഇന്ത്യക്കാരായിരിക്കണമെന്ന നിബന്ധന എന്തുകൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും ബാധകമാക്കി കൂടാ എന്ന് മല്‍ക്കാനി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+