Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഖ്റാമിന് മൂന്ന് വര്‍ഷം കഠിനതടവ്

ദില്ലി: ടെലികോം കുഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി സുഖ്റാമിന് മൂന്ന് വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ദില്ലി ഹൈക്കോടതി ശിക്ഷ വിധിച്ചു.

ഒരു സ്വകാര്യ സ്ഥാപനത്തിന് കരാര്‍ അനുവദിച്ചത് മൂലം 1.68 കോടി രൂപ ടെലികോം വകുപ്പിന് നഷ്ടം വരുത്തിയെന്നതാണ് സുഖ്റാമിനെതിരായ കേസ്. റേഡിയോ സിസ്റം ഉപകരണങ്ങള്‍ എംസ് എആര്‍എമ്മില്‍ നിന്നും ടെലികോം വകുപ്പിന് വേണ്ടി കൂടിയ വിലയ്ക്ക് വാങ്ങി 1.68 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

കുറ്റകരമായ ഗൂഢാലോചന നടത്തി ഖജനാവിന് നഷ്ടം വരുത്തിയതിന് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പ്രത്യേക ജഡ്ജി വി. കെ. ജെയിന്‍ വിധിച്ചു. വിധിച്ചു. ഇതിന് പുറമെ അഴിമതി നിരോധന നിയമത്തിലെ 13(2)(ഡി) വിഭാഗം അനുസരിച്ച് കുറ്റകൃത്യം ചെയ്തതിന് മൂന്ന് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരേ സമയത്ത് അനുഭവിച്ചാല്‍ മതിയാവും.

ടെലികോം വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റുണു ഘോഷും സ്വകാര്യ സ്ഥാപമായ എംസ് എആര്‍എം ലിമിറ്റഡ് മാനേജിഗ് ഡയറക്ടര്‍ പി. രാമറാവുവും കുറ്റക്കാരാണെന്ന് പ്രത്യേക ജഡ്ജി വിധിച്ചു. ഘോഷിന് രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രാമറാവുവിന് മൂന്ന് വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേര്‍ക്കും മേല്‍കോടതിയില്‍ അപ്പീല്‍ പോവുന്നതിന് ആഗസ്ത് അഞ്ച് വരെ സമയം അനുവദിച്ചിട്ടുണ്ട്. ജാമ്യം അനുവദിക്കുകയും ചെയ്തു.

1997ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുഖ്റാമും റുണു ഘോഷും രാമറാവുമായി ഗൂഢാലോചന നടത്തുകയും സാമൂഹ്യ സേവകരെന്ന പദവി ദുരുപയോഗപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+