Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഗര്‍ഭഛിദ്രം കൂടിവരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗര്‍ഭഛിദ്രം കൂടിവരുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ശിശുക്ഷേമ കേന്ദ്രം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടക്കുന്നത്. ഭാരക്കുറവുളള ശിശുക്കള്‍ കൂടുതല്‍ ജനിക്കുന്നതും ഇവിടെതന്നെ. 18 വയസിന് മുമ്പായി സ്ത്രീകള്‍ വിവാഹിതരാവുന്നതും ഗര്‍ഭധാരണവേളയില്‍ പോഷകാഹാരങ്ങള്‍ മതിയാം വിധം കഴിക്കാത്തതുമാണ് ഇതിന് കാരണമെന്നു പഠനത്തില്‍ പറയുന്നു.

കൂട്ടുകുടുംബങ്ങള്‍ അപ്രത്യക്ഷമായെങ്കിലും കുട്ടികളെ വളര്‍ത്തുന്നതില്‍ കൂട്ടുകുടുംബങ്ങളാണ് നല്ലതെന്ന് മിക്ക അമ്മമാരും കരുതുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ പരിചരിക്കുന്നതില്‍ മുത്തശിമാരുടെ സാന്നിധ്യം വേണമെന്നാണ് മിക്ക അമ്മമാരും ആഗ്രഹിക്കുന്നത്.

മലപ്പുറം ജില്ലയാണ് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്നത്. വാക്സിനുകള്‍ ഉപയോഗിക്കുന്നതിന് പല ദൂഷ്യഫലങ്ങളുമുണ്ടെന്നാണ് മലപ്പുറത്തെ മിക്കവരും കരുതുന്നത്.

മലപ്പുറം, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് പഠനം നടത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലയെന്ന നിലയിലാണ് മലപ്പുറത്ത് പഠനം നടത്തിയത്. കോഴിക്കോട്ട് ഗ്രാമവാസികള്‍ക്കിടയിലും തിരുവനന്തപുരത്ത് നഗരവാസികള്‍ക്കിടയിലും ഇടുക്കിയില്‍ ആദിവാസികള്‍ക്കിടയിലുമാണ് പഠനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+