ആര്‍സിസിയ്ക്ക് ബില്‍ഗേറ്റ്സിന്റെ ധനസഹായം
തിരുവനന്തപുരം : ആര്‍സിസിയില്‍ കാന്‍സര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും ബില്‍ ഗേറ്റ്സിന്റെ സഹായം.
മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സിന്റെ സ്ഥാപനമായ ദി ബില്‍ ആന്റ് മെലിന്‍ഡ ഫൗണ്ടേഷനാണ് റീജിയണല്‍ കാന്‍സര്‍ സെന്ററിന് സാമ്പത്തിക സഹായം നല്‍കുന്നത്. ഗര്‍ഭാശയ കാന്‍സറിനുളള പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആര്‍സിസിയില്‍ രൂപം നല്‍കിയ ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ ഓഫ് കോള്‍പോസ്കോപ്പി എന്ന സ്ഥാപനത്തിനാണ് ഫണ്ട്.
അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ കേന്ദ്രവും ആര്‍സിസിയിലെ ഓങ്കോളജി വകുപ്പും ചേര്‍ന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. അലയന്‍സ് ഫോര്‍ സെര്‍വിക്കല്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ എന്ന സ്ഥാപനം വഴിയാണ് ധനസഹായം എത്തുക.
ആഗോള ആരോഗ്യത്തിനായി രണ്ടു വര്‍ഷത്തിനു മുമ്പ് സ്ഥാപിച്ചതാണ് ബില്‍ ആന്റ് മെലിന്‍ഡ ഫൗണ്ടേഷന്‍. ഇവരുടെ സഹായം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ് ആര്‍സിസി.
അഞ്ചു മുതല്‍ 15 വര്‍ഷത്തികം കാന്‍സര്‍ ബാധിയ്ക്കാന്‍ സാധ്യതയുളള ശരീരഭാഗങ്ങള്‍ കണ്ടെത്തുന്ന കോള്‍പോസ്കോപ്പി പരിശോധന വരെ നടത്തുന്നതാണ് ആര്‍സിസിയിലെ പുതിയ സ്ഥാപനം. ഈ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കും നെഴ്സുമാര്‍ക്കും പരിശോധന നടത്താനും ആര്‍സിസിയില്‍ സൗകര്യമുണ്ട്.












Click it and Unblock the Notifications