Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈപവര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന

തൃശൂര്‍ : ഹൈ പവര്‍ ഗ്രൂപ്പിന്റെ ചാവക്കാട് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ മിന്നല്‍ പരിശോധന.

ജൂലായ് നാലിനാണ് നാലംഗ എന്‍ഫോഴ്സ്മെന്റ് സംഘം ചാവക്കാടുളള ഓഫീസിലെത്തിയത്. ഫയലുകളും മറ്റു രേഖകളും അവര്‍ പരിശോധിച്ചു.

സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹൈപവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍. വി. ഹിമാമുദ്ദീന്‍ അബുദാബി പൊലീസ് കസ്റഡിയിലാണ്. ഈ സംഭവവുമായി ബന്ധപ്പെട്ടാണോ ഓഫീസ് പരിശോധനയെന്ന് വ്യക്തമല്ല.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹിമാമുദ്ദീന്റെ മകനെയും മാനേജന്‍ മജീദിനെയും എന്‍ഫോഴ്സ്മെന്റുകാര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഫയലുകളോ മറ്റു രേഖകളോ അവര്‍ കൊണ്ടു പോയിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

അബുദാബി മോട്ടോഴ്സിലെ ബി. എം. ഡബ്ല്യൂ കമ്പനിയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ഹമാമുദ്ദീനെയും ഹൈപവര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ റസ്ലാനെയും കസ്റഡിയിലെടുത്തത്. ഇരുവരുടെയും മുതല്‍മുടക്കില്‍ യുഎഇയില്‍ ആരംഭിച്ച വ്യവസായ സ്ഥാപനത്തില്‍ നിന്നും പണമെടുത്ത് പ്രശ്നം പരിഹരിക്കാന്‍ ഹിമാമുദ്ദീന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചു വരികയാണ്.

ഇതിനിടയില്‍ റസ്ലാന്റെ ഭാര്യയെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റഡിയിലെടുത്തു. ഇവരുടെ പേരിലുളള വന്‍ നിക്ഷേപത്തെക്കുറിച്ച് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് അറസ്റ്. എന്നാല്‍ ഹൈപവര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനങ്ങള്‍ നടത്തുന്നത് യുഎഇ സര്‍ക്കാര്‍ വിലക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+