Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ആദിവാസികളെ വഞ്ചിക്കുന്നു: ജാനു

കൊച്ചി: കഴിഞ്ഞ ഒക്ടോബറില്‍ ആദിവാസി-ദളിത് സമര സമിതിയുമായി ഉണ്ടാക്കിയ ധാരണ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി സി പി എമ്മുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് ആദിവാസി നേതാവ് സി. കെ. ജാനു ആരോപിച്ചു.

സിപി എം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുമായി ഈയിടെയുണ്ടാക്കിയ ധാരണ ആദിവാസി-ദളിത് സമര സമിതിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജാനു പറഞ്ഞു.

ഒക്ടോബറില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ധാരണയാണ് ആദിവാസി ക്ഷേമ സമിതിയുമായി മുഖ്യമന്ത്രി ഉണ്ടാക്കിയിരിക്കുന്നത്.

വ്യക്തികള്‍ക്ക് പകരം, ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്നാണ് ഈ ധാരണയില്‍ പറയുന്നത്. പുതിയ അപേക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും ആദിവാസി മിഷന്‍ ഭൂമി നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ഭൂരഹിത ആദിവാസികളെ കണ്ടെത്തുന്നതിന് മിഷന്‍ നേരത്തെ നടത്തിയ സര്‍വെ പ്രകാരമായിരിക്കില്ല ഭൂമി നല്‍കുന്നത്. ഈ വ്യവസ്ഥകളൊക്കെ ആദിവാസി സമര സമിതിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമാണ്.

സി പി എം വയനാടില്‍ ആദിവാസി ഭൂമിയ്ക്ക് വേണ്ടി നടത്തിയ സമരത്തെ തുടര്‍ന്ന് നൂറുകണക്കിന് ആദിവാസികളാണ് ജയിലിലായത്. ജയിലില്‍ വെച്ച് പ്രസവിച്ച ഒരു ആദിവാസിയുടെ സ്ത്രീയുടെ കുഞ്ഞ് ആവശ്യമായ പരിചരണം ലഭിക്കാത്തതിനാല്‍ മരിച്ചു. ആദിവാസി സമര സമിതി നടത്തുന്ന സമരത്തെ നിര്‍വീര്യമാക്കാനാണ് സി പി എം സമരം നടത്തിയത്.

ആദിവാസി മിഷന് അനുവദിച്ച ഫണ്ട് പിന്‍വലിച്ചതില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. മിഷന്‍ ചെയര്‍മാനായിരുന്ന കെ. മാധന മേനോനെ വനം സെക്രട്ടറിയായി സ്ഥലം മാറ്റിയതിന്പിന്നില്‍ ഗൂഢാലോചനയുണ്ട്. ആര്‍ക്കൊക്കെയാണ് ഭൂമി നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ ആദിവാസി ഊരുകൂട്ടങ്ങളെ മാധവമേനോന്‍ കമ്മിഷന്‍ അനുവദിച്ചിരുന്നതാണ്. എന്നാല്‍ ഭൂമി അനുവദിക്കുന്നതിന് മറ്റൊരു മാനദണ്ഡം നിശ്ചയിക്കാനാണ് സിപിഎമ്മുമായി സര്‍ക്കാര്‍ ധാരണയിലായത്. ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ നേട്ടമാക്കി ചിത്രീകരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ശ്രമിക്കുകയാണ്- ജാനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+