കരുണാകരന്റെ ശതാഭിഷേകം ജൂലായ് 14ന്
ഗുരുവായൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ ശതാഭിഷേകം ജൂലായ് 14ന് ആഘോഷിക്കും.
പത്മജയുടെ മണിയൂരിലെ വീട്ടില്‍ വെച്ചാണ് ചടങ്ങ് നടത്തുന്നത്. ജൂലായ് 14 രാവിലെ 10 മണിക്ക് ഗുരുവായൂരിലെ ദേവകി കല്യാണ മണ്ഡപത്തില്‍ വെച്ച് അനുമോദന യോഗം നടക്കും.
യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി യോഗം ഉദ്ഘാടനം ചെയ്യും. സ്വാതന്ത്യ്രസമരം സേനാനി വി. ആര്‍. കൃഷ്ണനെഴുക്കഛന്‍ കരുണാകരനെ പൊന്നാട അണിയിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications