മദ്യനയം: കെസിബിസി വീണ്ടും സര്‍ക്കാരിനെതിരെ
കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തിലെ ഇരട്ടത്താപ്പിലും അബ്കാരി അനുകൂല നിലപാടിനുമെതിര കേരള കാതലിക് ബിഷപ്പ് കോണ്‍ഫറന്‍സ് (കെ സി ബി സി) വ്യാപകമായ പ്രചാരണ പരിപാടികള്‍ക്ക് ഒരുങ്ങുന്നു.
എറണാകുളം റിന്യുവല്‍ സെന്ററില്‍ വെച്ച് ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ജൂലായ് ആറ് ശനിയാഴ്ച ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നേഷ്യസിന്റെയും ഡോ. സൂസപാക്യത്തിന്റെയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. 26 പുരോഹിതന്മാര്‍ യോഗത്തില്‍ പങ്കെടുക്കും.
യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കെ സി ബി സി. 2000 കള്ള് ഷാപ്പുകള്‍ ഈ വര്‍ഷം പൂട്ടുമെന്ന് പറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അത് നടപ്പിലാക്കാത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കെ സി ബി സി ചൂണ്ടിക്കാട്ടുന്നു.
മദ്യനിരോധന സമിതി നേതാക്കളുമായും ജമാഅത്തെ ഇസ്ലാമി, പ്രൊട്ടസ്റന്റ് വിഭാഗം എന്നിവരുമായും കെ സി ബിസി ബന്ധപ്പെട്ടിരുന്നു. ഇവരുമായി യോജിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താനാണ് കെ സി ബി സി ഒരുങ്ങുന്നത്.












Click it and Unblock the Notifications