ലൈസന്‍സിന് കാഴ്ചശക്തി പരിശോധിക്കണം
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് കാഴ്ചശക്തി പരിശോധന നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.
ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷ നല്‍കുന്നവര്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം അംഗീകൃത നേത്രപരിശോധകന്റെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
കെ എസ് ആര്‍ ടി സിയിലെ കാഴ്ചശക്തി കുറഞ്ഞ ഡ്രൈവര്‍മാരെ കണ്ടെത്തി അവര്‍ക്ക് മറ്റ് ജോലികള്‍ നല്‍കും. ഡ്രൈവര്‍മാരുടെ കാഴ്ചശക്തി പരിശോധിക്കുന്നതിനായി കമ്പ്യൂട്ടര്‍വല്‍കൃത ക്ലിനിക് ആരംഭിക്കും.
കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് ചെക്പോസ്റുകളില്‍ വെച്ച് പരിശോധിക്കും. റോഡപകടങ്ങള്‍ കുറക്കാനാണ് ഈ നടപടി. മദ്യപിച്ച ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വണ്ടികള്‍ കേരളത്തിലേക്ക് കടത്തിവിടില്ല.












Click it and Unblock the Notifications