Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനമോഹികളുടെ രക്തദാഹമെന്ന് നസിറുദ്ദീന്‍

കോഴിക്കോട് : തനിക്കെതിരെയുളള ആരോപണങ്ങള്‍ക്കു പിന്നില്‍ പ്രസിഡന്റ് പദമോഹികളാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍.

സംഘടനയുടെ ഭരണഘടനയനുസരിച്ചാണ് തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിലെ മൂന്നു പേരെ സസ്പെന്‍ഡു ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണഘടനയുടെ 76/എ, 76/എഫ് വകുപ്പുകള്‍ പ്രകാരമാണ് അച്ചടക്ക നടപടി.

മൂന്നു പേരെ പിരിച്ചു വിട്ടത് ശരിയായ നടപടിയല്ലെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസന്‍കോയയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു നസിറുദ്ദീന്‍.

എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ഹസന്‍കോയ വ്യക്തമാക്കി. സംഘടന പ്രതിസന്ധി നേരിടുമ്പോള്‍ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. സസ്പെന്‍ഷനെതിരെ അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഹസന്‍കോയ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+