Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്‍ മൊബൈല്‍ ആഗസ്റില്‍

കോഴിക്കോട് : ആഗസ്റ് 31ന് ബി. എസ്. എന്‍. എല്‍. മൊബൈല്‍ കേരളത്തില്‍ കമ്മിഷന്‍ ചെയ്യും.

3.26 ലക്ഷം കണക്ഷനുകളാണ് ആദ്യം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 1.25 ലക്ഷവും രണ്ടാം ഘട്ടത്തില്‍ 2.01 ലക്ഷവും ഫോണുകള്‍ നല്‍കും.

ആഗസ്റ് ആദ്യവാരം നിരക്കുകള്‍ പ്രഖ്യാപിക്കും. രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഫോണ്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

ബി. എസ്. എന്‍. എല്‍. പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് രാജ്യാന്തര റോമിംഗ് സൗകര്യം ഉണ്ടായിരിക്കും. വിപണിയില്‍ കിട്ടുന്ന ഏതു ഹാന്‍ഡ് സെറ്റിലും തങ്ങളുടെ സിം കാര്‍ഡ് ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.

കേരളത്തില്‍ കൊച്ചിയും തൃശൂരും കേന്ദ്രീകരിച്ചാണ് ബി. എസ്. എന്‍. എല്‍. പ്രവര്‍ത്തിക്കുക. എറണാകുളം മുതല്‍ തെക്കോട്ടുളള ജില്ലകളുടെ കേന്ദ്രം കൊച്ചിയാണ്. 98720, 98721 എന്നിവയാണ് കൊച്ചിയുടെ കോഡ്.

കാസര്‍കകോട് വരെയുളള വടക്കന്‍ ജില്ലകളുടെ കേന്ദ്രമാണ് തൃശൂര്‍. 98722, 98723 എന്നിവയാണ് തൃശൂര്‍ പരിധിയുടെ കോഡ്.

കേരളത്തിലെ എല്ലാ പ്രദേശങ്ങളും ബി. എസ്. എന്‍. എല്ലിന്റെ പരിധിയില്‍ വരുമെന്ന് കമ്പനി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ദേശീയ പാതകളും പ്രധാന സംസ്ഥാന പാതകളും ഇതില്‍ ഉള്‍പ്പെടും.

കേരളത്തോടൊപ്പം കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, എന്നീ സംസ്ഥാനങ്ങളിലും ബി.എസ്. എന്‍. എല്‍ മൊബൈല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+