എയര്‍ലൈന്‍സ് വിമാനക്കൂലി കുറയ്ക്കും
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനക്കൂലിയില്‍ വന്‍ഇളവുവരുത്താന്‍ തീരുമാനിച്ചു. വിമാനക്കൂലിയില്‍ ഇളവുവരുത്താന്‍ ജെറ്റ് എയര്‍വേയ്സ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സും വിമാനക്കൂലി വെട്ടിക്കുറച്ചത്.
തിരക്കേറിയ റൂട്ടുകള്‍ക്കും ടിക്കറ്റ് നിരക്കിലെ സൗജന്യം ബാധകമായിരിക്കും. വിപണിയ്ക്ക് ആവേശം പകരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ നീക്കമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഇപ്പോള്‍ വിമാനയാത്ര ചെയ്യാത്തവരെക്കൂടി വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനും ഈ നീക്കം ഉതകും - വക്താവ് അറിയിച്ചു.
മാന്ദ്യം ബാധിച്ച വിമാനയാത്രാവിപണിയെ ഉണര്‍ത്താന്‍ യാത്രാക്കൂലിയിലുള്ള വന്‍ഇളവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ പേരെ യാത്ര ചെയ്യിക്കുക വഴി യാത്രാക്കൂലിയില്‍ വരുത്തിയ സൗജന്യം ഇന്ത്യന്‍ എയര്‍ലൈന്‍സിന് ബാധ്യതവരുത്തില്ലെന്നും കരുതുന്നു.
യാത്രപുറപ്പെടുന്നതിന് 21 ദിവസം മുമ്പ് തന്നെ യാത്രക്കാര്‍ ടിക്കറ്റിന് കാര്യം ഉറപ്പാക്കണമെന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications