Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകണമെന്ന് ആന്റണി

തിരുവനന്തപുരം : കേരളത്തിലേയ്ക്ക് വ്യവസായങ്ങള്‍ ആകര്‍ഷിയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും എന്തു വിട്ടൂവീഴ്ചയ്ക്കും തയ്യാറാകണമെന്ന് മുഖ്യമന്ത്രി.

കേരളത്തിലെ അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നും സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്കു മാത്രമേ അതിനു കഴിയൂവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയകക്ഷികളും തൊഴിലാളി സംഘടനകളും ഏതു തരത്തിലുളള വിട്ടുവീഴ്ച ചെയ്തും ഇവിടേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിയ്ക്കുകയാണ് ചെയ്യേണ്ടത്.

കഴക്കൂട്ടത്ത് വനിതാ ഐടിഎയില്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ആന്റണി.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ ജനസേവകരാണെങ്കില്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ രുപപ്പെടുത്തിയ പുതിയ തൊഴില്‍ നിയമത്തെ അംഗീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

വര്‍ക്കല രാധാകൃഷ്ണന്‍ എം. പി. ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എം. എ. വാഹീദ് എം. എല്‍. എ. സ്വാഗതം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+